11:37am 03 August 2026
NEWS
സെന്റ് ഡൈനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ്
02/08/2026  06:29 PM IST
NILA
സെന്റ് ഡൈനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ്

കല്ലിശ്ശേരി: ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ രൂപീകരിച്ച   സെന്റ് ഡൈനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് യൂണിറ്റിന്റെയും കർമ്മ പദ്ധതികളുടെയും ഉദ്ഘാടനം കൂർത്തമല ഗ്ലോറിയ ഭവനിൽ പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി   ഫാ. ബിജു ടി മാത്യു നിർവഹിച്ചു. ഇടവക വികാരി മാത്യു വർഗീസ് കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഭദ്രാസന വൈസ് പ്രസിഡന്റ്  ഫാ. സുനിൽ ജോസഫ്, ഫാ. ഗീവർഗീസ് ശമുവേൽ, ഫാ. യൂഹാനോൻ ജോൺ, വത്സമ്മ വർഗീസ്, ഷാജി മാത്യു, ജൂണി കുതിരവട്ടം, വർഗീസ് എബ്രഹാം, ജോർജ് ചെറിയാൻ,ബീന വർഗീസ്, ബിന്ദു സാബു എന്നിവർ പ്രസംഗിച്ചു.
   ഗ്ലോറിയ ഭവനിലെ പ്രിയ സഹോദരിമാർക്ക് പ്രത്യേക പാരിതോഷികങ്ങളും  സ്നേഹവിരുന്നും നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.